കോഴിക്കോട് നിന്ന് ബം​ഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു.

കോഴിക്കോട് നിന്ന് ബം​ഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കർണാടകയിലെ ബിഡതിയിൽ തലകീഴായി മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റു. 

ബം​ഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ രാമന​ഗര ബിഡതിയിൽ ഇന്ന് രാവിലെ 6.40നായിരുന്നു അപകടം. 

കണ്ടക്ടർ കോഴിക്കോട് ചേവായൂർ സ്വദേശി എൻ.എം അരുൺ, ഡ്രൈവർ വെള്ളയിൽ സ്വദേശി മിഥിലേഷ് എന്നിവരാണ് മരിച്ചത്. അരുൺ അപകട സ്ഥലത്തും മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ പലരുടെയും നില ​ഗുരുതരമാണ്. 

നിയന്ത്രണംവിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ  സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം