ചാലിശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാലിശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 2026–27 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ, സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി, മദർ പി.ടി.എ ഭാരവാഹികളെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.

പി.ടി.എ പ്രസിഡന്റ് പി.വി രജീഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.സജീന ഷുക്കൂർ പ്രവർത്തന റിപ്പോർട്ടും പ്രധാന അധ്യാപിക ഷീന പി.ശങ്കർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. 

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡന്റായി ഷാജി ബിൻ ഹൈദർ, വൈസ് പ്രസിഡന്റായി പി.എ നൗഷാദ്, സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി  പ്രസിഡന്റായി റഫീഖ് അവുങ്ങാട്ടിൽ,  എം.പി.ടി.എ പ്രസിഡന്റായി അമ്പിളി മനോജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പി.ടി.എ വൈസ് പ്രസിഡന്റ് നൗഫൽ, എസ്.എം.സി ചെയർമാൻ റഫീഖ് അവുങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം