ഷൊർണൂർ ഉപജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി വല്ലപ്പുഴ ഗവ.ഹൈസ്കൂളിനെ തിരഞ്ഞെടുത്തു.
കേരള സർക്കാരിൻ്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച പ്രധാനാധ്യാപകരുടെ യോഗത്തിലാണ് പുരസ്‌കാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്.
ഡിജിറ്റൽ വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാധിഷ്ഠിത പഠന പ്രവർത്തനങ്ങളിലും മികവ് പുലർത്തിയതിനാണ് അംഗീകാരം.
കൈറ്റ് ജില്ലാ കോ-ഓഡിനേറ്റർ വൈ.സിന്ധുവും പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.എം സെലീന ബീവിയും ചേർന്ന് സ്കൂൾ യൂണിറ്റ് പ്രതിനിധികളായ ചൈതന്യാ മണികണ്ഠൻ, പ്രജുൽ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.
ഹെഡ്മാസ്റ്റർ ആർമിയ മുഹമ്മദ് നസീം, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സന്ധ്യ, സൗമിനി എന്നിവർ പങ്കെടുത്തു.
Tags
Education
