തൃശ്ശൂർ വെങ്കിടങ്ങ് തൊയക്കാവിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.

വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവിലാണ് ദാരുണ സംഭവം. മത്സ്യത്തൊഴിലാളിയായ വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. മത്സ്യബന്ധനത്തിന് ശേഷം വീട്ടിലെത്തിയ കുമാരനെ    മുറിയിലിട്ട് പൂട്ടിയ മകൻ ആക്രമിക്കുകയായിരുന്നു.

കഴുത്തിൻ്റെ പിൻഭാഗത്ത് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. പ്രതിയായ മകൻ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പ്രജീഷ് ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം