കൊടുവള്ളി മാനിപുരം കരീറ്റി പറമ്പിൽ ഹൗസിൽ കെ.പി മുഹമ്മദ് ഷഹീൻ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 3.45ഓടെ മാനിപുരം ചെറുപുഴയിലാണ് സംഭവം.
സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കുന്നതിനിടയിൽ മാനിപുരം ചെറുപുഴയിൽ കാൽവഴുതി വീഴുകയായിരുന്നു. കൊടുവള്ളി പൊലീസും മുക്കം അഗ്നി രക്ഷാസംഘവും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ പ്രത്യേക സ്കൂബ ഡൈവിങ് ടീം നടത്തിയ തിരച്ചിലിൽ കുട്ടിയെ 5.30ഓടെ ചെറുപുഴ ഇരുമ്പോത്ത് കടവിൽ നിന്ന് കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാപ്പ: കെ.പി ഹംസ. ഉമ്മ: സുഹറ. സഹോദരങ്ങൾ: കെ പി ഷമീം, ഷംന, ഷഹാന.
Tags
Death
