ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്.

ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.

വടംവലി മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം മറ്റൊരിടത്ത് മാറിയിരുന്നു. ഉടൻ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആഘോഷത്തിനിടെ ഉണ്ടായ യുവാവിൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം