പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ ഷട്ടറുകൾ തുറന്നു

മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളുടെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടുകളുടെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. 

മംഗലം ഡാമിന്റെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിൻ്റെ ആറു സ്‌പിൽവേ ഷട്ടറുകളും 35-45 സെന്റീമീറ്റർ  തുറന്നു. 77.71 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ് (ഉച്ചയ്ക്ക് മൂന്ന് മണി വരെ ). 77.88 മീറ്ററാണ്  പരമാവധി സംഭരണ ശേഷി. തുടർച്ചയായ മഴയെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തിലാണ് ആറു സ്‌പിൽവേ ഷട്ടറുകളും തുറന്നത്.

അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ലഭിക്കുന്ന മഴയുടെ തോതനുസരിച്ച് സ്‌പിൽവേ ഷട്ടറുകൾ 60 സെ.മീ വരെ ഉയർത്തുമെന്നും അണക്കെട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും, അണക്കെട്ടിൻ്റെ താഴ്‌ന്ന ഭാഗത്തും പുഴയുടെ കരകളിലും താമസിക്കുന്നവരും പുഴയിലിറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നത് . 95.37 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി: 97.50 മീറ്റർ. 

മഴ ശക്തിപ്പെട്ടാൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തും.  അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരു കരകളിലേയും  താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും  ജില്ലാ കളക്ടർ അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം