എടപ്പാളില്‍ സ്വകാര്യ ബസ്സിടിച്ച് രണ്ടു മരണം; റോഡ് മുറിച്ചു കടന്ന തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം

എടപ്പാളില്‍ സ്വകാര്യ ബസ്സിടിച്ച് തമിഴ് നാട്ടുകാരായ രണ്ടു പേർ മരിച്ചു. റോഡ് മുറിച്ച്  കടക്കവെയാണ് സംഭവം. മാരിയപ്പൻ, മുരുകേശൻ എന്നിവരാണ് മരിച്ചത്. ബസ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

വ്യാഴാഴ്ച കാലത്ത് എട്ടരയോടെയാണ് അപകടം. തൃശൂര്‍ റോഡില്‍ ബസ്റ്റോപ്പിന് സമീപത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളെ സ്വകാര്യ ബസ്സ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരിയപ്പൻ മരിച്ചിരുന്നു. ഇടിച്ച ബസ് നിർത്താതെ കുറെ ദൂരം മുന്നോട്ടു പോയ ശേഷമാണ് നിന്നത്.

മുരുകേശൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബസ് ഓട്ടോയിലും ബൈക്കിലും ഇടിച്ചാണ് രണ്ടു പേർക്ക് പരിക്കേറ്റത്. ഇവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ചിത്രം : അപകടത്തിൻ്റെ തൊട്ടു മുമ്പ് (മുകളിൽ)

വീഡിയോ : CCTV Footage 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം