കൊല്ലം പുത്തൂർ മൂഴിക്കോട് ആണ് സംഭവം. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽ വാസിയായ പ്രതി സുനിൽകുമാറിനെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആദർശും സുനിൽകുമാറും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തർക്കം രൂക്ഷമായതോടെ സുനിൽകുമാർ മൂർച്ചയേറിയ ആയുധമെടുത്ത് ആദർശിനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആദർശ് തൽക്ഷണം മരണപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ പുത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags
Crime ക്രൈം
