തൃശൂർ നഗരത്തിൽ എം.ഒ റോഡ് ജംഗ്ഷനിലെ സബ് വേയിൽ ആയിരുന്നു നടുക്കുന്ന സംഭവം. സുമാർ അമ്പത് വയസ് പ്രായം തോന്നിക്കുന്ന വഴി യാത്രക്കാരനാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ചെമ്പൻ ശരത്ത് ആണ് പ്രതി.
ഇയാൾ പോലീസ് പിടിയിലായി. ലഹരിക്കടിമയായ ശരത് കണ്ണിൽ കാണുന്നവരെയെല്ലാം ആക്രമിക്കുന്ന സ്വഭാവക്കാരനാണ് എന്ന് പറയപ്പെടുന്നു. നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആളാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെ ആണ് സംഭവം.
പ്രതി ശരത്തും മരണപ്പെട്ട ആളും തമ്മിൽ സബ് വേയ്ക്ക് ഉള്ളിൽ വച്ച് വാക്ക് തർക്കമുണ്ടായി. തുടർന്ന് നടന്ന മർദ്ദനത്തിൽ തലയ്ക്ക് പുറകിൽ മാരകമായി പരിക്കേറ്റയാളാണ് മരിച്ചത്. ആദ്യം ഇയാളെ തൃശൂർ ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Tags
Crime ക്രൈം
