കുളത്തുമൺ അംബേദ്‌കർ ഊരിലെ അനിൽ (കണ്ണൻ-45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായത്. തുടർന്നായിരുന്നു കൊലപാതകം.
സംഭവത്തിൽ അനിലിന്റെ മൂത്ത സഹോദരൻ സുനിലിൻ്റെ മകൻ സുധീഷി (27) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷ് അനിലിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു വെന്നാണ് വിവരം.
ചെങ്ങറയിലാണ് അനിൽ തമസിച്ചിരുന്നത്. കുളത്തുമണ്ണിലുള്ള കുടുംബ വീടിനോട് ചേർന്ന് വീട് വച്ചിരുന്നു. ഈ വീടിൻ്റെ അവകാശത്തെ തുടർന്നുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
അനിലിന്റെ മൃതദേഹം കോന്നി ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ സുധീഷ് പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Tags
Crime ക്രൈം
