ആലുവ ചൂണ്ടി സ്വദേശി സുരമ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
ഇന്ന് രാവിലെയായിരുന്നു സംഭവം. ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു. ഇതിൽ നിന്നും പിന്മാറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് യുവതി ആലുവയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.
പിന്നീട് ഷിബിൻ വിളിച്ചത് പ്രകാരം പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു. ബൈക്കിലാണ് ഷിബിൻ യുവതിയെ വീട്ടിലെത്തിച്ചത്. അവിടെയുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. ഷിബിൻ തന്നെയാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തി ഇൻക്വിസ്റ്റ് നടത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Tags
Accident
