ചെങ്കൽ ക്വാറി പ്രദേശത്തെ വെള്ളക്കെട്ട് ഭീഷണി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഹമ്മദ് മുഹ്സിൻ എം.എൽ.എ

പട്ടാമ്പി കൊപ്പം- പുലാശ്ശേരി അതിർത്തിയിലെ വട്ടപ്പറമ്പ് പ്രദേശത്തെ കല്ലുവെട്ട് ക്വാറിയും പരിസരവും മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു.

ക്വാറിയിലെ വെള്ളക്കെട്ട് ദുരന്തമായി മാറുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കല്ലുവെട്ട് ക്വാറി പ്രവർത്തിക്കുന്നതുമൂലം പ്രദേശത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഭയവും നാട്ടുകാർ പങ്കുവച്ചു. 

നേരത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഒരു ടീം ഇവിടെ വന്ന് പരിശോധന നടത്തി. അതിനുശേഷം താലൂക്കിൽ നിന്ന് തഹസിൽദാർ ഇതിന്റെ റിപ്പോർട്ട് ജിയോളജി വകുപ്പിന് കൈമാറുകയും, ജിയോളജി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും എം.എൽ.എ അറിയിച്ചു.

നിലവിൽ ലൈസൻസോടുകൂടിയാണ് ക്വാറി കട്ടിങ് നടത്തുന്നതെങ്കിലും, അനുവദിച്ചതിൽ എത്രത്തോളം അധികം കട്ട് ചെയ്യുന്നുണ്ടെന്നും മറ്റ് കാര്യങ്ങളെക്കുറിച്ചും വ്യക്തതയില്ല.

ഇതുപോലെ മണ്ണ് കൂട്ടിയിട്ടുകഴിഞ്ഞാൽ അതിൽ വെള്ളം നിന്ന് കൂടുതൽ അപകടം ഉണ്ടാക്കുന്ന സാഹചര്യത്തിലേക്ക് പോകും. ഇതുകൂടി പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എം.എൽ.എ അറിയിച്ചു. 

കൂടാതെ ഈ പ്രശ്നത്തിന് പൂർണ്ണമായും പരിഹാരം കാണുന്നതിനുവേണ്ടിയും ജനങ്ങളുടെ ആശങ്കയകറ്റാനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് വ്യവസായ മന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം