തിരുവോണ ദിവസം രാവിലെ എട്ടു മണിയോടെയാണ് അപകടം. തൃശൂർ ജില്ലയിലെ ചേലക്കോടാണ് സംഭവം. പഴയന്നൂര്‍ സ്വദേശി ഷമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചായ കുടിക്കാൻ എത്തിയ ഇരുവരും പാഞ്ഞു വന്ന ടാങ്കർ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം വഴിയരികിൽ പാർക്ക് ചെയ്ത ശേഷമാണ് ചായ കുടിക്കാൻ എത്തിയത്. കല്ലേപ്പാടം സ്വദേശിയായ ഷെമീർ പഴയന്നൂരിലേക്കു പോകുന്ന വഴിയാണ് ഇവിടെയെത്തിയത്. ഇതിനിടെ അതുവഴി വന്ന മിൽമ ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്കു പാഞ്ഞുകയറിയത്.
ലോറിക്കടിയിൽപ്പെട്ട ഇരുവരെയും പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags
Accident
