നഗരസഭ ചെയർമാൻ ടി.പി ഷാജി സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ 'സ്വലേസി'ലെ കുട്ടികളുടെ വിവിധ കലാപരിപാടികളും കിറ്റ് വിതരണവും അവരോടൊപ്പുള്ള ഓണസദ്യയും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.
കോളേജ് ചെയർമാൻ എൻ.അബൂബക്കർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജിതേഷ് മോഴിക്കുന്നം ഓണസന്ദേശം നൽകി.
പ്രിൻസിപ്പൽ ഡോ. അബ്‌ദു പതിയിൽ, സെക്രട്ടറി ഹംസ കെ. സൈദ്, ട്രഷറർ സി.വി ഷാഹുൽ ഹമീദ്, സ്വലൈസ് ട്രസ്റ്റ് മെമ്പർ ഇ.കെ ബാബു, പി.ടി.എ വൈസ് പ്രസിഡൻ്റ് സുലൈമാൻ വിളത്തൂർ, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, എം.ഇ.എസ് അംഗങ്ങളായ അഡ്വ. എം.വി ഷെഫീഖ്, കെ.അഫ്‌മിന, ഉമർ പുതുവമ്പാടം, ടി.പി ശിഹാബുദ്ദീൻ, മുഹമ്മദലി, ടി.പി ആദം, റിയാസ്, ടി.പി ജലാൽ, ടി.വി ഫൈസൽ, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ടി.ദിലീപ്, ആർട്‌സ് കൺവീനർ ടി.പി ഷീജ, സെക്രട്ടറി മുഹമ്മദ് റമീസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ഓണ മൽസരങ്ങളും ആഘോഷങ്ങളുമുണ്ടായി.
