ചാലക്കുടി പോട്ടയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് ഇരുപതോളം കുട്ടികൾക്ക് പരിക്ക്.

തൃശൂർ ആളൂർ സെൻ്റ് ജോസഫ് സ്കൂളിൽ നിന്നും വിദ്യാർഥികളുമായി പോയ മിനി ബസ്സാണ് കനാലിലേക്ക് വീണത്.

ഇന്ന് (വ്യാഴാഴ്‌ച ) വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും രക്ഷിതാക്കളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പോട്ട താണിപ്പാറയിൽ കനാൽ ബണ്ടിലൂടെ യാത്ര ചെയ്യുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. മുപ്പതിലേറെ വിദ്യാർഥികൾ ബസ്സിൽ ഉണ്ടായിരുന്നു. 

നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടികളെ ബസ്സിനുള്ളിൽ നിന്ന് പുറത്തെത്തിച്ചു.  വിദ്യാർഥികളെയും ഡ്രൈവറെയും പോട്ടയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചാലക്കുടി അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം