വല്ലപ്പുഴ ബഡ്‌സ് സ്കൂളിലേക്ക് രണ്ട് വീൽ ചെയറുകൾ സമ്മാനിച്ച് ചർക്ക. 47 പഠിതാക്കളുള്ള സ്കൂളിൽ നിലവിൽ ഉപയോഗിച്ചു കൊണ്ടിരുന്ന വീൽ ചെയറുകൾ കേടു വന്നതിനെ തുടർന്ന് ജീവനക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ചർക്ക വീൽ ചെയറുകൾ നൽകിയത്.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ.വിജിക്ക് ചർക്ക ചെയർമാൻ റിയാസ് മുക്കോളി വീൽ ചെയർ കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈദ് കോടനാട്, കെ.ദാവൂദ് ഹാജി, ഹക്കീം ചൂരക്കോട്, കെ.ടി സൈറൂഫ്, വി.എം മുസ്തഫ, അഭിലാഷ് പെരുമുടിയൂർ, യൂസുഫ് കുറുവട്ടൂർ, കെ.അഷ്‌റഫ് അലി, പി.ഷാജിമോൻ, ഹസീന ആലിക്കൽ, എം.കെ നൂർജഹാൻ, ഹസ്ന ജമാൽ, ഫബ്ന ശിഹാബ്, അൽത്താഫ് ആലിക്കൽ, അബി റഹ്മാൻ, ഷബീബ് പട്ടാമ്പി എന്നിവർ സംബന്ധിച്ചു.
Tags
Mind
