പ്രശസ്ത സിത്താർ വാദകനും സംഗീത സംവിധായകനുമായ മുരളി മേനോന് വിശ്വവിഭൂഷൻ പുരസ്കാരം

National Human Rights and Anti- Corruption Force (NHRACF) ന്റെ  'വിശ്വവിഭൂഷൻ' പുരസ്കാരം മുരളി മേനോന് സമ്മാനിക്കുമെന്ന് സംഘടനയുടെ ദേശീയ അധ്യക്ഷൻ അറിയിച്ചു. 

കലാസാംസ്കാരിക രംഗത്തെ സേവനങ്ങളും സിത്താർ സപര്യയും മുരളി മേനോന്റെ വ്യക്തിത്വത്തിന് യശസ്സേകിയിട്ടുണ്ട്.  വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാന സർഗ്ഗ വേദികളിലും സ്വന്തം ശൈലിയിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ആലങ്കോട് കക്കിടിപ്പുറം സ്വദേശിയായ മുരളി മേനോൻ സിത്താറും  ഹിന്ദുസ്ഥാനി സംഗീതവും  അഭ്യസിച്ചത് ഗുരുജി പണ്ഡിറ്റ് ശശിമോഹൻ ഭട്ടിന്റെ  ശിക്ഷണത്തിലാണ്. വട്ടംകുളം അമ്പിളി കലാസമിതിയായിരുന്നു കലാലയ ജീവിത കാലത്തെ വയലിൻ പഠന കേന്ദ്രം. 

2019ൽ നബാർഡിലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് ഉപാസനാ മനസ്സുമായി സംഗീത യാത്ര തുടരുന്നു. സംഗീത സംവിധാന രംഗത്തും നിരവധി നേട്ടങ്ങൾ അദ്ദേഹം കൈവരിച്ചിട്ടുണ്ട്.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം