മലപ്പുറം സ്വദേശിയായ നൃത്താധ്യാപികയെയാണ് ആൺ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56) യാണ് കൊല്ലപ്പെട്ടത്. തേഞ്ഞിപ്പലം സ്വദേശിയായ വിജീഷ് (41) പൊലീസിന് മുന്നിൽ കീഴടങ്ങിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തിയാണ് വിജീഷ് കൊലപാതക വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ ധനലക്ഷ്‌മിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെത്തി മുറിയെടുത്തത്. ആറ് വർഷമായി ഇരുവരും പരിചയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്‌മി നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിജീഷ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
ചൊവ്വ രാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. ചെറുതുരുത്തി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
