പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും അനുവദിച്ച വായ്പാ വിതരണം പട്ടാമ്പി നഗരസഭ ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിലെ 22 അയൽക്കൂട്ടങ്ങൾക്കായി ആകെ 1,77,37,500/- രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷഫീദ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.ഗീത, പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ വി.ടി മിനി, നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിതേഷ് മോഴിക്കുന്നം, കൗൺസിലർമാരായ സി.സംഗീത, ടി.പി ഉസ്മാൻ, പി.കെ കവിത, പട്ടാമ്പി നഗരസഭ കുടുംബ സെക്രട്ടറി എ.നദീറ എന്നിവർ സംസാരിച്ചു.
തുടർന്ന് കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ പി.നിതു, ശ്രുതി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ അയൽക്കൂട്ട അംഗങ്ങൾക്കായി സംരംഭകത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ മുഴുവൻ സി.ഡി.എസ് അംഗങ്ങളും 22 അയൽക്കൂട്ടങ്ങളിൽ നിന്നുള്ള പ്രതിനിധികളും സി.ഡി.എസ് അക്കൗണ്ടന്റും മറ്റു നഗരസഭ ഉദ്യോഗസ്ഥരും പങ്കെടുത്തു.
