മിനിലോറിയിൽ നിന്ന് ഇരുമ്പു പൈപ്പുകൾ തലയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ കുട്ടനെല്ലൂരിലാണ് ദാരുണ സംഭവം. ഓടിക്കൊണ്ടിരുന്ന മിനി ലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ പുറത്തേക്ക് തെറിച്ചുവീണത് ബൈക്കിൽ വരികയായിരുന്ന യുവാവിൻ്റെ ശിരസ്സിലായിരുന്നു. തൽക്ഷണം ദാരുണാന്ത്യം സംഭവിച്ചു. തൃശൂർ കുട്ടനെല്ലൂർ സ്വദേശി ഷെറിൻ ആണ് മരിച്ചത്.

കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിന് മുന്നിലാണ് നാടിനെ നടുക്കിയ സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടർന്ന് ബൈക്ക് യാത്രികൻ വേഗത കുറച്ചു. തൊട്ടുപിന്നാലെ ഇരുമ്പ് സ്ക്വയർ പൈപ്പുകളുമായി എത്തിയ മിനി ലോറി ഡ്രൈവർ സഡൻ ബ്രേക്കിട്ടതോടെ  ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകൾ കെട്ടഴിഞ്ഞ് ബൈക്ക് യാത്രികന്റെ തലയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത് എത്തിയ സൈക്കിൾ യാത്രക്കാരൻ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. സംഭവത്തിൽ പൊലീസ്  തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം