പ്രവാസികൾ മാതൃസ്മരണയിൽ എഴുതിയ 'സ്വർഗ്ഗത്തിന്റെ സ്വർണ്ണവാതിലുകൾ' പ്രകാശനം ചെയ്തു.

അബൂദാബിയിലെ 28 മലയാളി എഴുത്തുകാർ മാതൃസ്മരണയിൽ എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ' പ്രകാശനം ചെയ്തു. 

അബൂദാബിയിൽ നടന്ന ചടങ്ങിൽ പ്രമുഖ കവി കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തനുമായ കെ. ഗോപിനാഥൻ പ്രകാശനം നിർവഹിച്ചു. അബുദാബിയിലെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ വി.പി.കെ അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങി. ഫത്താഹ് മുള്ളൂർക്കര അധ്യക്ഷത വഹിച്ചു.  

എഴുത്തുകാരൻ മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. മാതൃസ്നേഹം എന്ന വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന ടീച്ചർ എന്നിവർ സംസാരിച്ചു. 

ടി.ഹിദായത്തുള്ള, ടി.കെ അബ്ദുസലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. 

പുസ്തകം യാഥാർത്ഥ്യമായതിന്റെ നാൾവഴികളെ കുറിച്ച് എഡിറ്റർ കൂടിയായ ജുബൈർ വെള്ളാടത്ത് സംസാരിച്ചു. ജാഫർ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലൻ നന്ദിയും പറഞ്ഞു.

പട്ടാമ്പി കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷരജാലകം ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം