പട്ടാമ്പി മഞ്ഞളുങ്ങൽ തൊട്ടിപ്പറമ്പിൽ അബൂബക്കർ മുസ്ലിയാർ (കാരക്കാട് അബൂബക്കർ മുസ്ലിയാർ) മകൻ അബ്ദുസമദ് മുസ്ലിയാർ (80) മരണപ്പെട്ടു. റിട്ടയേഡ് അധ്യാപകനും സൂഫി പണ്ഡിതനും അറബി കവിയുമായിരുന്നു.
'ടി.എ സമദ് ഓങ്ങല്ലൂർ' എന്ന പേരിൽ ചന്ദ്രിക ദിന പത്രത്തിൽ കോളമിസ്റ്റായിരുന്ന അദ്ദേഹം മാധ്യമം ദിനപത്രത്തിലും മറ്റു ആനുകാലികങ്ങളിലും ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
ആയിരത്തോളം അറബി സൂഫി കവിതകൾ രചിച്ച അദ്ദേഹം 'ഇന്ത്യൻ അഹ്മദ് ശൗഖി' എന്ന അപര നാമത്തിലാണ് ദസൂഖികൾക്കിടയിൽ അറിയപ്പെടുന്നത്.
മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി, ഐ.എൻ.എൽ പാലക്കാട് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രശസ്ത മതപ്രഭാഷകനായിരുന്ന ഫാറൂഖ് മൗലവി സഹോദരനാണ്. മറ്റു സഹോദരങ്ങൾ: ഹസ്സൻ മുസ്ലിയാർ, അബ്ദുല്ലത്തീഫ് മൗലവി, ഫാത്തിമ, ഖദീജ, മറിയ, അയിഷ.
ഭാര്യ : ഖദീജ. മക്കൾ : സിദ്ധീഖുൽ അക്ബർ (ഹെൽത്ത് ഇൻസ്പെക്ടർ), സുലൈഖ, ആസിയ, റൈഹാനത്ത്, റജ്ന.
മരുമക്കൾ : വഹീദ, നാസർ, കാരക്കാട് മുഹമ്മദ് (മാനു), അഷ്റഫ്, സൈദലവി.
