പെരുമണ്ണൂർ ആനന്ദാശ്രമത്തിൽ സൗജന്യ റെഡിമെയ്‌ഡ് വസ്‌ത്ര നിർമ്മാണ പരിശീലനം തുടങ്ങി.

കേന്ദ്ര സർക്കാരിന്റെ തൃശ്ശൂർ എം.എസ്.എം.ഇ ഡെവലപ്മെന്റ് & ഫെസിലിറ്റേഷൻ ഓഫീസും സദാശിവ മാധവ സേവാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന റെഡിമെയ്‌ഡ് വസ്ത്ര നിർമ്മാണ പരിശീലന പരിപാടി പെരുമണ്ണൂർ ആനന്ദാശ്രമം സേവാ കേന്ദ്രത്തിൽ ആരംഭിച്ചു. 

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല വിരാൻകുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ  പദ്ധതികൾ, വിശേഷിച്ച് കാർഷിക - ഭക്ഷ്യ മേഖലയിൽ ഉൾപ്പെടെയുള്ളവ, ഉപയോഗപ്പെടുത്തി പഞ്ചായത്തിലെ തൊഴിൽ - വരുമാന സാദ്ധ്യതകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു.

കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം തൃശ്ശൂർ ഡി.എഫ്.ഒ അസിസ്റ്റന്റ് ഡയറക്ടർ മഹാലക്ഷ്മി അധ്യക്ഷത വഹിച്ചു.

പെരിങ്കന്നൂർ സദാശിവ മധവ സേവാ ട്രസ്റ്റ് ചെയർമാൻ അഡ്വ.കെ. പീതാംബരൻ പദ്ധതി വിശദീകരണം നടത്തി. ഇൻസ്ട്രക്ടർ സുജാത, ആനന്ദാശ്രമം സേവാ കേന്ദ്രം പ്രസിഡണ്ട് കെ.വി വരുൺ പ്രസാദ്, സെക്രട്ടറി രഘു പെരുമണ്ണൂർ എന്നിവർ സംസാരിച്ചു. ഇന്ന് മുതൽ ഡിസംബർ 2 വരെയാണ് പരിശീലനം നടക്കുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം