മാധ്യമ ശില്പശാല സംഘടിപ്പിച്ചു

വട്ടേനാട്  ഗവ.വി.എച്ച്.എസ്.എസ് ഹയർ സെക്കൻ്ററി വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജേണലിസം വിദ്യാർത്ഥികൾക്കായി ഏകദിന മാധ്യമ ശില്പശാല സംഘടിപ്പിച്ചു. 

തൃശൂർ ചേതന കോളേജ് ഓഫ് മീഡിയ ആൻ്റ് പെർഫോമിങ്ങ് ആർട്സിൻ്റെ സഹകരണത്തോടെ സ്കൂളിലെ ജേണലിസം ക്ലബ്ബ് സംഘടിപ്പിച്ച ശില്പശാല പ്രിൻസിപ്പൽ ഇൻ ചാർജ്ജ് സി.എ.അഞ്ജന ഉദ്ഘാടനം ചെയ്തു. 

ചേതന കോളേജ് പ്രിൻസിപ്പൽ അരുൺ ജോൺ മാണി, ക്രിസ് ജേക്കബ്ബ്, ഷിഫാന ഷെറിൻ, കെ.എം.ഹരിശങ്കർ എന്നിവർ ക്ലാസ്സെടുത്തു. 

ഹെഡ്മാസ്റ്റർ പി.പി.ശിവകുമാർ, അധ്യാപകരായ എം.പ്രദീപ്, എം.ലക്ഷ്മി മഞ്ജുഷ, എം.സിമി, കെ.ഇ.ദീപ, എം.എൻ.നിസ, ജി.സുജിത വിദ്യാർത്ഥികളായ മുഹമ്മദ് അൻസിൽ, അദിത്ത് രാജ്, മേധജ, അഞ്ജന എന്നിവർ നേതൃത്വം നൽകി.     

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം