മേഴത്തൂർ കോടനാട് മഹല്ല് തന്മിയ സ്ഥിര വരുമാന പദ്ധതിയുടെ ഭാഗമായി കൂറ്റനാട് നിർമ്മിക്കുന്ന ക്വാർട്ടേഴ്സിൻ്റെ കട്ടിള വെപ്പ് കർമ്മം നടന്നു. കോടനാട് മഹല്ല് ഖത്തീബ് അബ്ദുൽ നാസർ ഫൈസി ഉദ്ഘാടനം നിർവ്വഹിച്ചു.
കോടനാട് മഹല്ല് പ്രവാസി കൂട്ടായ്മ, നാട്ടിലെ മഹല്ല് നിവാസികൾ എന്നിവരുടെ സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മഹല്ലിന്റെ പ്രവർത്തനങ്ങൾക്ക് സ്ഥിരവരുമാനം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. തന്മിയ സ്ഥിര വരുമാന കമ്മിറ്റികൾക്ക് രൂപം നൽകി കോർഡിനേഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടത്തുക.
Tags
പ്രാദേശികം
