സീനിയർ അധ്യാപകരെ ആദരിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പട്ടിത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സീനിയർ അദ്ധ്യാപകരെ ആദരിച്ചു.

അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ KSSPA സീനിയർ അംഗങ്ങളായ സി.പി അബൂബക്കർ മാസ്റ്റർ, സി.മുഹമ്മദ്കുട്ടി മാസ്റ്റർ എന്നിവരെ  തൃത്താല നിയോജക മണ്ഡലം സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട് ഒ.പി ഉണ്ണിമേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്. 

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.മൂസക്കുട്ടി, കാങ്കത്ത് വിനോദ്, തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മൊയ്തീൻ മാസ്റ്റർ, മോഹൻകുമാർ, സീനിയർ അംഗങ്ങളായ മാധവൻ നമ്പ്യാർ മാസ്റ്റർ, മിനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. അബീദലി മാസ്റ്റർ സ്വാഗതവും ടി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം