മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന 14-ാം നാഷണൽ പാരാ അത്'ലറ്റിക്‌സ് മൽസരത്തിൽ 200 മീറ്ററിൽ സ്വർണ്ണവും 100 മീറ്ററിൽ വെങ്കലവും നേടിയ പട്ടാമ്പി ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥി പി.മുഹമ്മദ് ഉനൈസിനെ അനുമോദിച്ചു.
പട്ടാമ്പി ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്‌സൺ ഒ.ലക്ഷ്‌മിക്കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭ കൗൺസിലർ സി.സംഗീത, പ്രിൻസിപ്പൽ കെ.വിജയൻ, പ്രധാനാധ്യാപിക കെ.ഗീത, പി.ടി.എ പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags
Sports

👍
മറുപടിഇല്ലാതാക്കൂ