രാജ്യത്തിന്റെയും പ്രദേശത്തിന്റെയും മതസൗഹാർദ്ദം കാത്തു സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കേണ്ടവരാണ് രാഷ്ട്രീയ പാർട്ടികളെന്നും, പാർട്ടികളിലും നേതാക്കളിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന സമീപനം പാടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ കരീം അഭിപ്രായപ്പെട്ടു.
വർഗീയതയും മതേതരത്വ വിരുദ്ധവുമായ സമീപനങ്ങളും പ്രവർത്തനങ്ങളും ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. ജനങ്ങൾക്ക് അനിഷ്ടമായത് പ്രചരിപ്പിക്കുന്നവരായി രാഷ്ട്രീയ പാർട്ടികൾ മാറിയാൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. കുറച്ചു കാലമായി സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സമീപനങ്ങൾ മതേതര വിശ്വാസികളിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും കരീം കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം ആസ്ഥാനമായ പട്ടാമ്പി സി.എച്ച് സൗധത്തിൽ സജ്ജീകരിച്ച ശിഹാബ് തങ്ങൾ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഇ. മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുബ്രതോ കപ്പ് ജേതാക്കളായ ഫാറൂഖ് കോളേജ് ടീം അംഗം കൊപ്പം പുതിയ റോഡ് മുഹമ്മദ് സൽമാനെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എ സമദ്, ജില്ലാ ഭാരവാഹികളായ കെ.ടി.എ ജബ്ബാർ, പി.ടി മുഹമ്മദ്, വി.എം മുഹമ്മദലി മാസ്റ്റർ, സി.എ സാജിത്, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ കെ.പി വാപ്പുട്ടി, അബ്ദുൽ റഷീദ് തങ്ങൾ പട്ടാമ്പി, അഡ്വ. മുഹമ്മദലി മാറ്റാംതടം, മണ്ഡലം ട്രഷറർ കെ.കെ.എം ഷരീഫ്, ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.മുഹമ്മദ് പട്ടാമ്പി, സയ്യിദ് ഹസ്സൻ സഖാഫ് തങ്ങൾ കൊപ്പം, കെ.ടി കുഞ്ഞുമുഹമ്മദ്, ടി.പി ഉസ്മാൻ, കെ.എം മുഹമ്മദ്, മുസ്തഫ പോക്കുപ്പടി, അലി കുന്നുമ്മൽ, സി.അബ്ദുൽ സലാം, കെ.കുഞ്ഞാപ്പു, അഡ്വ.എ.എ ജമാൽ, പി.ഉമ്മർ, ഇസ്മായിൽ വിളയൂർ, മുനീറ ഉനൈസ് എന്നിവർ സംസാരിച്ചു.

എന്തെന്ത് നേട്ടങ്ങൾ ഉണ്ടായാലും ശാന്തിയും സമാധാനവും നിലനിൽക്കുന്നത് ദൈവീക ചിന്തകൾ കൊണ്ടാണ്. ആ ദൈവീക ചിന്തകൾ നിലനിൽക്കുന്നത് മതങ്ങൾ നിലകൊള്ളുന്നത്കൊണ്ടാണ്.
മറുപടിഇല്ലാതാക്കൂആരാധനയും ആരാധന ക്രമങ്ങൾ പലവിധമാണെങ്കിലും എല്ലാവർക്കും പ്രാണൻ നൽകിയ പ്രപഞ്ചനാഥൻ ഒന്നാണ്.
ആപ്രപഞ്ചനാഥനെ ആരാധിക്കാനുള്ള അധികാരം സർവ്വ മനുഷ്യർക്കും ഒരുപോലെയാണ്. ആ അധികാരത്തെ പരസ്പരം മാനിക്കുക. അതാണ് മാനവികത.