ചുമതലകളിൽ നിന്ന് ഒഴിവാക്കിയ നടപടി : പാർട്ടി നേതൃത്വം പുന:പരിശോധിക്കണമെന്ന് ആവശ്യം.

പാർടിയുടെ എല്ലാ ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കിയ നടപടി പാർട്ടി നേതൃത്വം പുന:പരിശോധിക്കണമെന്ന്  ബി.ജെ.പി പാലക്കാട് വെസ്റ്റ് സംഘടനാ ജില്ലാ ഐ.ടി കമ്മിറ്റി അംഗമായിരുന്ന മണികണ്ഠൻ വലാപറമ്പിൽ ആവശ്യപ്പെട്ടു.  കൂറ്റനാട് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി സ്വദേശിയായ വലാപറമ്പിൽ മണികണ്ഠനെ പാർട്ടിയുടെ അച്ചടക്കം ലംഘിച്ചു പ്രവർത്തിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സോഷ്യൽ മീഡിയാ ജില്ലാ ടീമിൽ നിന്നും മറ്റെല്ലാ പാർട്ടി ചുമതലകളിൽ നിന്നും ഇദ്ദേഹത്തെ നീക്കം ചെയ്തത്.

പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി. വേണുഗോപാലാണ്  വാർത്താ കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള പ്രതികരണം എന്ന നിലയിലാണ് മണികണ്ഠൻ വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്. 

പാർട്ടി വിരുദ്ധ പ്രവർത്തനമോ അച്ചടക്കലംഘനമോ താൻ നടത്തിയിട്ടില്ല. പാർട്ടിക്കും കേന്ദ്ര സർക്കാരിനും യശസ്സ് വർദ്ധിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണ് നാളിതു വരെയും നടത്തിയിട്ടുള്ളത്.

തൃത്താല നിയോജക മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറാണ്. അതിനുള്ള കഴിവും അർഹതയും തനിക്കുണ്ട്. എന്നാൽ ചില വ്യക്തികൾ തൻ്റെ വളർച്ച തടയാൻ നടത്തുന്ന നീക്കത്തിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ മാറ്റി നിർത്തൽ നടപടിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും  പാർട്ടി നേതൃത്വം ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തൃത്താല നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിക്കോ യു.ഡി.എഫിനോ ചെയ്യാൻ കഴിയാത്ത വികസനം ബി.ജെ.പിക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1 അഭിപ്രായങ്ങള്‍

  1. മണികണ്ഠൻ ജീവിതം നശിപ്പിക്കണ്ട. വല്ല ജനാധിപത്യ പാർട്ടികളിലും പ്രവർത്തിക്കു. എന്ത് ഹിന്ദു. ഗൾഫ് പണമില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ല . ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളവർ ഇപ്പോൾ കേരളത്തിൽ പണിക്കു വരുന്നു. താങ്കൾ മനുസ്മൃതി എട്ടാം അധ്യായവും വിചാരധാര 365 മുതൽ പേജുകകളും ഒന്ന് വായിക്കു.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം