റണ്ണേഴ്സ് പെരിങ്ങോട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെ.15ന്സംഘടിപ്പിക്കുന്ന പെരിങ്ങോട് ഹെറിറ്റേജ് മാരത്തൺ 2026ന്റെ ഭാഗമായി ജേഴ്സി പ്രകാശനവും ക്ലബ് അംഗങ്ങൾക്ക് അനുമോദന– യാത്രയയപ്പ് ചടങ്ങും നടന്നു. പെരിങ്ങോട് - ചാലിശ്ശേരി റോഡിലെ കണിച്ചിറക്കൽ കൺവെൻഷൻ സെൻ്ററിലാണ് പരിപാടി നടന്നത്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. മന്ത്രി എം.ബി.രാജേഷ് മാരത്തൺ ജേഴ്സി പ്രകാശനം ചെയ്തു. മുൻ എം.എൽ.എ വി.ടി. ബൽറാം, പെരിങ്ങോട് ഹെറിറ്റേജ് മാരത്തോൺ വോളന്റിയർ ജേഴ്‌സി പ്രകാശനം ചെയ്തു.
നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, കെ.ജി.ബി പാലക്കാട് റീജിയണൽ മാനേജർ വി.കെ രാജഗോപാലൻ, പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട്, കെ.ജി.ബി പെരിങ്ങോട് മാനേജർ ശരത്, പെരിങ്ങോട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.ശ്രീകല എന്നിവർ സംസാരിച്ചു.
ജോലി ലഭിച്ച് പുതിയ ജീവിത യാത്രയിലേക്ക് പുറപ്പെടുന്ന റണ്ണേഴ്സ് പെരിങ്ങോട് ക്ലബ്ബിലെ അംഗങ്ങൾക്ക് അനുമോദനവും യാത്രയയപ്പും നൽകി. റണ്ണേഴ്‌സ് പെരിങ്ങോട് ക്ലബ് പ്രസിഡന്റ് എം.പി മണി സ്വാഗതവും ക്ലബ് വൈസ് പ്രസിഡന്റ് രമേശ് തറാൽ നന്ദിയും പറഞ്ഞു.
ആരോഗ്യം, ശുചിത്വം, ലഹരിമുക്ത ജീവിതം എന്നിവ പ്രമേയമാക്കി സംഘടിപ്പിക്കുന്ന പെരിങ്ങോട് ഹെറിറ്റേജ് മാരത്തൺ 2026 ഫെബ്രുവരി 15ന് നടക്കും. ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം പേർ വിവിധ വിഭാഗങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

❤️👌
മറുപടിഇല്ലാതാക്കൂ