വൈതരണികൾ തരണം ചെയ്ത് ബിരുദം നേടിയ വീട്ടമ്മയ്ക്ക് അദിത് കൃഷ്‌ണ മെമ്മോറിയൽ സ്‌കോളർഷിപ്പ്

അദിത് കൃഷ്‌ണ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ 2025-2026 അദ്ധ്യയന വർഷത്തെ അദിത് കൃഷ്ണ മെമ്മോറിയൽ സ്കോളർഷിപ്പിന് കെ.സി സബിത അർഹയായി.

തിരുമിറ്റക്കോട് ഇരിങ്കുറ്റൂർ ചെട്ടിപ്പടി കിഴക്കൂട്ട് വളപ്പിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യയായ സബിത പ്രതികൂല ജീവിത സാഹചര്യങ്ങൾക്കിടയിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര പഠന കേന്ദ്രത്തിലൂടെ അധ്യയനം നടത്തിയാണ് BCom ഫസ്റ്റ് ക്ലാസോടെ പാസായത്.

വിവാഹശേഷം ജീവിത സാഹചര്യങ്ങൾ പഠനത്തിന് അനുകൂലമായിരുന്നില്ല. ഭർത്താവിനോടൊപ്പം  ഹോട്ടൽ തൊഴിലിൽ മുഴുകേണ്ടിവന്നതിനാൽ തുടർ പഠനമെന്ന സ്വപ്നത്തിന് താൽക്കാലിക വിരാമമിട്ടു.

പിന്നീട് തൃത്താല ബ്ലോക്ക് സാക്ഷരതാ മിഷൻ്റെ തുല്യതാ പഠന കേന്ദ്രത്തിൽ എത്തിയതാണ് വഴിത്തിരിവായത്. തൃത്താല ബ്ലോക്കിൽ തന്നെ ഏറ്റവും കൂടുതൽ മാർക്ക് നേടി പ്ലസ് ടു പരീക്ഷ വിജയിച്ചത് പഠന കുതിപ്പിന് നിമിത്തമായി മാറി.

തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ BCom ന് ചേർന്നു ഫസ്റ്റ് ക്ലാസോടെ വിജയിച്ചു.

ഭർത്താവ് ഉണ്ണികൃഷ്ണൻ സിനിമ, നാടക, ഗ്രന്ഥശാലാ പ്രവർത്തകൻ കൂടിയാണ്. ഹോട്ടൽ  നടത്തുന്നതിനോടൊപ്പം  കലാ സാഹിത്യ സാമൂഹ്യ പ്രവർത്തനങ്ങളിലും ഈ കുടുംബം സജീവമാണ്. വിദ്യാർത്ഥിയായ മകൻ ആദിത്യൻ നടനും കലാകാരനുമാണ്.

MCom പഠനം തുടരുന്നതിനോടൊപ്പം ഇരിങ്കൂറ്റൂർ ഗ്രാമീണ വായനശാലയുടെ പ്രവർത്തനങ്ങളിലും മറ്റു കലാ സാഹിത്യ പ്രവർത്തനങ്ങളിലും സജീവമാണ് സബിത.



1 അഭിപ്രായങ്ങള്‍

  1. അഭിനന്ദനങ്ങൾ ഇനിയും ജീവിതത്തിൽ മുന്നേറാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും. നേരുന്നു

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം