തൃശൂർ ജില്ലാകലക്ടർ ശിഖ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. നാലു പേരുടെയും ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുമെന്നും ഡി.എൻ.എ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കുമെന്നും അവർ പറഞ്ഞു. 32 ശരീര ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ 9 മൃതദേഹങ്ങളിൽ 8 പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തെന്നും കലക്ടർ വ്യക്തമാക്കി.
വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഓൺലൈൻ ആയി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുക. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.
Tags
Fire
