പട്ടാമ്പി ആമയൂരിൽ ജീപ്പിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

 


പട്ടാമ്പി ആമയൂരിൽ ഥാർ ജീപ്പ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ആമയൂർ സെന്ററിൽ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ആമയൂർ സ്വദേശി കുറുപ്പുതൊടി സലീം (42) ആണ് മരിച്ചത്.

അപകടത്തെ തുടർന്ന് സലീമിനെ ഉടൻ തന്നെ മേലെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.

സലീമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഥാർ ജീപ്പ് ഡ്രൈവർ തൃത്താല ഉള്ളന്നൂർ സ്വദേശി മുഹമ്മദ് റാഷിദിനെ കൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം