ശാസ്ത്ര- സാങ്കേതിക മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും വ്യക്തിത്വ വികസനത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിച്ചത്.
BOSCH ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജറും റീജിയണൽ ട്രെയിനറുമായ കെ.വിഷ്ണു പ്രസാദ് ക്ലാസിന് നേതൃത്വം നൽകി. പ്രധാന അധ്യാപകൻ
എം.ശശികുമാർ, പി.ടി.എ പ്രസിഡന്റ് കെ.ഷിജി, ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂൾ മുൻ പ്രധാനധ്യാപിക കെ.ഇന്ദിര, എം.പി.ടി.എ പ്രസിഡന്റ് കെ. ശ്രീജ, സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ, എസ്. ശിവരജ്ഞൻ, ടി.എസ് സഞ്ജീവ്, പി.ഹർഷ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥി കെ.വിഷ്ണു പ്രസാദിനെ സ്കൂൾ അധികൃതർ ആദരിച്ചു.
Tags
Education

