ബാങ്ക് മാനേജർ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒറ്റപ്പാലം കാർഷിക വികസന ബാങ്ക് ശ്രീകൃഷ്ണപുരം ശാഖാ മാനേജർ ചുനങ്ങാട് മുട്ടിപ്പാലം ഉള്ളാട്ടിൽ ബാലചന്ദ്രനാണ് (55) മരിച്ചത്. ഇന്നലെ വൈകുന്നേരം ചുനങ്ങാടുള്ള സ്വകാര്യ ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിൽ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഭരണസമിതി  അംഗങ്ങളുടെയും ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഭാഗമായി നടന്ന പരിശീലന കളിക്കിടെയാണ് ബാലചന്ദ്രൻ കുഴഞ്ഞുവീണത്. ഉടൻ കണ്ണിയമ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

സി.പി.എം ചുനങ്ങാട് ലോക്കൽ കമ്മിറ്റി അംഗം, ബാലസംഘം ജില്ല കൺവീനർ, സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം മേഖല പ്രസിഡൻ്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു.

പിതാവ്: പരേതനായ ഗോപാലപണിക്കർ. മാതാവ്: ബേബി സരോജം. ഭാര്യ: പ്രീത. മക്കൾ: മീര, വീണ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം