ചാലിശ്ശേരി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ ആനി വിനു അധ്യക്ഷയായി.
സംസ്കൃത പണ്ഡിതൻ ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
വായനശാല പ്രസിഡൻ്റ് ബാബു പി.ജോർജ്, സെക്രട്ടറി ഡോ.പ്രദീപ് ജേക്കബ്, ട്രഷറർ പി.എസ് വിനു, സി.വി ഷാബു, ടി.എം ബഷീർ, ലെബ്രേറിയൻ ചെറി എന്നിവർ സംസാരിച്ചു.
Tags
പ്രാദേശികം
