വർദ്ധിച്ചു വരുന്ന ലഹരി വില്പനയും ലഹരി ഉപയോഗവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ചുകൊണ്ട് മുതുതല ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിമുക്ത റാലിയും മിനി വേൾഡ് കപ്പും നടത്തി.
മുതുതല സെൻ്ററിൽ നടന്ന ലഹരി വിമുക്ത റാലിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി മണി, വൈസ് പ്രസിഡണ്ട് കെ. ഷംല, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ നൂറാ കബീർ, ഷഹർബ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.മുകേഷ്, പി.ടി മുഹമ്മദലി, നിമിത, ഷമീറ അസിക്കുട്ടി, പി.കെ മുസ്‌തഫ, ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, കെ.മുഹമ്മദലി എന്നിവരും രാഷ്ട്രീയപാർട്ടി നേതാക്കളായ കെ.എം മുഹമ്മദ്, പി.സി വാസു, കെ.വി കബീർ, കെ. സൈതലവി, പി.ഷണ്മുഖൻ, കെ.യാഹു, ടി.ബഷീർ, പി.വി ഷറഫ്, പി.സൈഫുദ്ദീൻ, മുഹമ്മദ് റാഷിദ് എന്നിവരും വിവിധ ക്ലബ് ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.
മുതുതല എ.ആർ.എം ടർഫിൽ നടന്ന മിനി ലോകകപ്പ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി മണി ഉദ്ഘാടനം ചെയ്തു. വിവിധ ഫാൻസുകളുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ സ്പെയിൻ ടീം മിനി ലോകകപ്പ് നേടി ജേതാക്കളായി.
