ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 'മിനി വേൾഡ് കപ്പ്' ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. വിദ്യാർത്ഥികളിൽ കായികക്ഷമതയും ടീം സ്പിരിറ്റും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റ് ആവേശകരമായിരുന്നു.
രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. അണ്ടർ 19 വിഭാഗത്തിൻ 5 ടീമുകൾ മാറ്റുരച്ചു. ആവേശകരമായ മത്സരത്തിനൊടുവിൽ ഫ്രാൻസ് വിജയികളായി. അണ്ടർ 14 വിഭാഗത്തിൽ 8 ടീമുകൾ അണിനിരന്നു. മികച്ച പ്രകടനം കാഴ്ചവച്ച് ജർമ്മനി കിരീടം ചൂടി.
ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ ഫോറസ്റ്റ് ഓഫീസർ എം.പി മണി മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കായികാധ്യാപകൻ വാസുദേവൻ, നവീൻ, എം.ആരിഫ്, അജേഷ് തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കൊണ്ടും ആവേശം നിറഞ്ഞ കളി രീതി കൊണ്ടും ടൂർണമെന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയികളായ ടീമുകൾക്കും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സപ്പോർട്ട് ചെയ്ത രക്ഷിതാക്കൾക്കും സംഘാടകർ അഭിനന്ദനങ്ങൾ അറിയിച്ചു.
