പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിനായി റണ്ണേഴ്‌സ് പെരിങ്ങോട് ക്ലബ് നിർമ്മിച്ച 'RUNNERS PERINGODE PAVILION' സമർപ്പണം നടന്നു. വി.ടി ബൽറാം എം.എൽ.എ സമർപ്പണോദ്ഘാടനം നിർവഹിച്ചു.
എല്ലാ വർഷവും സംഘടിപ്പിക്കുന്ന പെരിങ്ങോട് ഹെറിറ്റേജ് മാരത്തോൺ ലഹരി മരുന്നുകൾക്കെതിരെയുള്ള ശക്തമായ ജനകീയ ബോധവത്കരണ വേദിയായി വളരണമെന്നും വി.ടി ബൽറാം പറഞ്ഞു. കായിക പ്രേമികളുടെ ആവശ്യപ്രകാരം സ്കൂൾ ഗ്രൗണ്ടിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, പൂമുള്ളി മന വാസുദേവൻ നമ്പൂതിരിപ്പാട്, ഹെഡ്മിസ്ട്രസ് വി.ശ്രീകല എന്നിവർ സംസാരിച്ചു. റണ്ണേഴ്‌സ് പെരിങ്ങോട് ക്ലബ് പ്രസിഡന്റ് എം.പി മണി സ്വാഗതവും വൈസ് പ്രസിഡന്റ് രമേശ് തറാൽ നന്ദിയും പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച കായിക സൗകര്യങ്ങൾ ഒരുക്കുകയും പ്രദേശത്തെ കായിക സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റണ്ണേഴ്‌സ് പെരിങ്ങോട് ക്ലബ് പവലിയൻ നിർമ്മിച്ച് സ്കൂളിന് സമർപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

👍👍
മറുപടിഇല്ലാതാക്കൂ