അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികൾക്ക് ആദരം

ബി.ജെ.പി പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചു.

അടിയന്തിരാവസ്ഥയുടെ 51-ാം വാർഷികാചരണത്തിൻ്റെ  ഭാഗമായി നടന്ന പരിപാടി സംസ്ഥാന സമിതി അംഗം കെ.എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ എ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി.അനിൽകുമാർ, പി.ടി വേണുഗോപാൽ, ഗോപി പൂവക്കോട്, അനൂപ് വല്ലപ്പുഴ എന്നിവർ സംസാരിച്ചു.  

അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാട്, കുഞ്ഞൻ കോഴിക്കോട്ടിരി, കൃഷ്ണൻകുട്ടി അണ്ടലാടി, ഉണ്ണികൃഷ്ണൻ കോഴിക്കോട്ടിരി എന്നീ അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികളെ ചടങ്ങിൽ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം