വ്യാപാരി ഫൗണ്ടേഷൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനവും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ്, വ്യാപാരി ഫൗണ്ടേഷൻ കെട്ടിടത്തിന് മുകളിൽ നിർമ്മിച്ച കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനവും യൂനിറ്റിലെ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരക്കലും നടന്നു. പാലക്കാട് ജില്ല പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.

യൂനിറ്റ് പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.പി ഷക്കീർ, സെക്രട്ടറി പ്രജിത് പട്ടാമ്പി, പട്ടാമ്പി മണ്ഡലം പ്രസിഡന്റ് കെ.പി.എ റസാഖ്, തൃത്താല മണ്ഡലം പ്രസിഡൻ്റ് കെ.ആർ ബാലൻ, എം. സിദ്ദീഖ് പത്രാസ്, ടി.മുജീബ് റഹ്മാൻ തൃത്താല, കെ.ടി ഷാജി കൊപ്പം, അബു ആറങ്ങോട്ടുകര, ഷെമീർ വൈക്കത്ത്, ഷിഹാബുദ്ദീൻ ഷിബു, കേശവൻ തിരുവേഗപ്പുറ, മുസ്തഫ ആമയൂർ, ഡോ. കെ.പി മുഹമ്മദ് കുട്ടി, മുനവ്വർ കൊപ്പം, വി.സുജീഷ്, ശാന്തിനി പ്രവീൺ, ഷീല പ്രസാദ്, കെ.സനൂപ് എന്നിവർ സംസാരിച്ചു.

യൂനിറ്റ് ജനറൽ സെക്രട്ടറി ആർ.സന്തോഷ് സ്വാഗതവും ട്രഷറർ കെ.എ അബുലൈസ് നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം