പട്ടാമ്പി നഗരസഭയുടെയും എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭ കാര്യാലയത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭാ വൈസ് ചെയർ പേഴ്സൺ അസ്‌ന ഹനീഫ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിതേഷ് മോഴിക്കുന്നം അധ്യക്ഷത വഹിച്ചു. ഡോ.പി.രജന ക്യാമ്പിന് നേതൃത്വം നൽകി.
നഗരസഭാ കൗൺസിലർമാരായ ടി.പി ഉസ്മാൻ, സുലൈഖ നിസാർ, പി.സാദിഖ്, സി.പി അബ്ദുൽ സജാദ്, വി.ഷംസീന, എം.പി സുബ്രമണ്യൻ എന്നിവരും പട്ടാമ്പി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംസാരിച്ചു. പ്രദേശ വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ, നിരവധി ആളുകൾക്ക് സൗജന്യ വൈദ്യ പരിശോധനയും തുടർ ചികിത്സയ്ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകി.
Tags
Health
