ഞാങ്ങാട്ടിരി കാർഗിൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിജയികളെ അനുമോദിച്ചു

എസ്.എസ്.എൽ.സി,  പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരേയും വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയരായ  വ്യക്തികളെയും പൊന്നാടയും മൊമെന്റോയും നൽകി ഞാങ്ങാട്ടിരി കാർഗിൽ ക്ലബ് അനുമോദിച്ചു.

സ്റ്റാർ സിംഗർ ഫൈനലിസ്റ്റ് ഗൗതമി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അമൃത ടി.വി ശ്രേഷ്ഠ ഭാരതം  ഫെയിം എം.കെ  നവനീത്  മുഖ്യാതിഥിയായിരുന്നു. ജമാൽ കോട്ടോൽ അധ്യക്ഷനായി.

കാർഗിൽ ക്ലബ്‌ മുഖ്യ രക്ഷാധികാരി ടി.ടി. അബ്ദുള്ള, സംഗീതജ്ഞൻ നിസരി വാസുദേവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തൃത്താല ഗ്രാമപഞ്ചായത്ത് അംഗം ദയാനന്ദൻ, ഞാങ്ങാട്ടിരി സ്കൂൾ പ്രധാനാധ്യാപകൻ എം.താഹിർ, ഹബീബ് കോട്ടയിൽ, അഷ്‌റഫ് മേഴത്തൂർ, ഇബ്രാഹിം കുട്ടി കോടനാട്, ഹുസൈൻ തട്ടത്താഴത്ത്, ബാലൻ തൃത്താല, മൈമൂന അബ്ദുള്ള, എം.അൻസാരി എന്നിവർ സംസാരിച്ചു. ഗാനമേളയുമുണ്ടായി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം