ഒമ്പത് കുട്ടികളുടേയും ഒപ്പമുണ്ടായിരുന്ന ബിഹാർ ഗോപാൽ ഗഞ്ച് സ്വദേശികളായ സുനിൽ മണ്ഡൽ (22), വബ് നട്ട് (25) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ഇരുവരേയും കോടതി റിമാൻ്റ് ചെയ്തു.
ശനിയാഴ്ച രാത്രി ഏഴ് മണിക്ക് പറ്റ്ന- എറണാകുളം എക്സ്പ്രസിലാണ് സംഘം സൗത്ത് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ റെയിൽവേ സുരക്ഷാ സേനയും ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംശയാസ്പദ സാഹചര്യത്തിൽ കുട്ടികളെയും രണ്ട് മുതിർന്നവരെയും കണ്ടെത്തിയത്.
ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികൾ ജോലി അന്വേഷിച്ച് എറണാകുളത്ത് എത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒമ്പത് കുട്ടികളെയും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു.
Tags
Crime ക്രൈം
