എരുമപ്പെട്ടിയിൽ വീട്ടമ്മയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി

എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന മുരിങ്ങത്തേരി ലോറൻസിന്റെ ഭാര്യ ബ്രൂഷ (52) യെ വീട്ടു കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. 

ഇന്ന് രാവിലെ ബ്രൂഷയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ജഡം കണ്ടെത്തിയത്. 

വടക്കാഞ്ചേരി ഫയർ ആൻ്റ് റെസ്ക്യൂ ടീമിലെ സ്കൂബ അംഗങ്ങളായ നിതിൻ ദേവ്, ഷിബു എന്നിവർ ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പോലീസ് ഇൻക്വിസ്റ്റ് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം