പെരുമുടിയൂർ എസ്.എൻ.ജി. എൽ.പി സ്കൂളിന് പുതിയ കെട്ടിടം; ടെൻഡർ നടപടികൾ ആരംഭിച്ചതായി മുഹമ്മദ്‌ മുഹസിൻ എം.എൽ.എ

പട്ടാമ്പി മണ്ഡലത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായ എസ്.എൻ.ജി. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി മുഹമ്മദ്‌ മുഹസിൻ എം.എൽ.എ അറിയിച്ചു.  

വിദ്യാലയത്തിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള തീരുമാനത്തിന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.

നിലവിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ആരംഭിച്ചതോടെ വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കും ഏറെ പ്രതീക്ഷ നൽകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ജനകീയ കമ്മിറ്റിയുടെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാനുള്ള താൽക്കാലിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.  

പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ മികച്ച പഠനാന്തരീക്ഷവും കൂടുതൽ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

എം.എൽ.എ വിദ്യാലയം സന്ദർശിക്കുകയും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി വിദ്യാലയത്തിന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം