കോതമംഗലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു.

കോതമംഗലത്താണ് അരുംകൊല നടന്നത്. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചിറമേൽ സിനി ബിജുവാണ് (46) കൊല്ലപ്പെട്ടത്. 

കൈക്ക് മുറിവേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർത്താവ് ബിജു ബോബനെ (50) കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് വെട്ടേറ്റ നിലയിൽ സിനിയെ കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബിജു സിനിയുടെ കഴുത്തിൽ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

തുടർന്ന് കൈത്തണ്ട മുറിച്ച് ബിജു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സിനി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം