എഴുത്തുകാരനും തൃശൂർ കേരളവർമ കോളേജ്, വിവേകാനന്ദ കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പാളുമായിരുന്ന പ്രഫ.ഷൊർണൂർ കാർത്തികേയൻ (84) നിര്യാതനായി.
തൃശൂർ അയ്യന്തോൾ ശ്രുതി വീട്ടിലായിരുന്നു താമസം. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് നാലിന് ഷൊർണൂർ ശാന്തി തീരത്ത്.
1942 സെപ്തംബർ 7ന് പരുത്തിപ്രയിലെ 'പുഷ്പഗിരി'യിലാണ് ജനനം. 1966ൽ താംബരം മദ്രാസ് ക്രിസ്ത്യൻ കോളേജിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
ശ്രീകേരള വർമ്മ കോളേജിൽ ലക്ചറർ, വകുപ്പു മേധാവി, പ്രിൻസിപ്പൽ, വിവേകാനന്ദ കോളേജ് പ്രിൻസിപ്പൽ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സർവകലാശാലയുടെ തൃശൂർ, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടറായിരിക്കെ 2002ൽ വിരമിച്ചു. 94 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സാഹിത്യ അക്കാദമി മുൻ അംഗമാണ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഡോ.വി.രാജമ്മ (മദർ ഹോസ്പിറ്റൽ). മകൻ: ഡോ.ആശിഷ് കാർത്തിക് (തൃശൂർ ഗവ. മെഡിക്കൽ കോളജ്). മരുമകൾ: ഡോ.ദിവ്യ ആശിഷ് (തൃശൂർ ഗവ. മെഡിക്കൽ കോളജ്).
