പട്ടാമ്പി എം.ഇ.എസ് കോളേജിൽ വിജ്ഞാനോൽസവം

പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ഈ വർഷം ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ  'ഫസ്റ്റ് ചാപ്റ്റർ' വിജ്ഞാനോൽസവം  ഓഡിറ്റോറിയത്തിൽ നടന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. 

വിദ്യാഭ്യാസ രംഗത്ത് വരുന്ന പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ടും,  ആധുനിക ലോകത്തിൻ്റെ ആവശ്യങ്ങൾ അറിഞ്ഞും മികച്ച പഠിതാക്കളാവാനും സാമൂഹ്യബോധമുള്ള സമൂഹമാവാനും പുതിയ തലമുറ ശ്രമിക്കണമെന്നദ്ദേഹം പറഞ്ഞു.  എം.ഇ.എസ് കോളെജ് ചെയർമാൻ എൻ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.  

സെക്രട്ടറി ഹംസ കെ. സൈദ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ,  അഡ്‌മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, വൈസ് പ്രൻസിപ്പൽ വി.പി ഗീത, പി.ടി.എ വൈസ് പ്രസിഡൻ്റ് സുലൈമാൻ വിളത്തൂർ, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ, എൻ.എസ്.എസ് കോ-ഓഡിനേറ്റർ ടി.ദിലീപ്, എം.ഇ.എസ് കോളെജ്  മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ടി മുസ്തഫ, ടി.വി ഫൈസൽ വിവിധ വകുപ്പ് ട്യൂട്ടർമാർ തുടങ്ങിയവർ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം